mehandi new

വിദ്യാഭ്യാസ അവാർഡ് ദാനവും സെമിനാറും സംഘടിപ്പിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ്ദാനവും പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു. മുതുവട്ടൂർ മസ്ജിദ് അങ്കണത്തിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങ് ഗുരുവായൂർ നഗരസഭ മുൻ ചെയർപേഴ്സൺ പ്രൊ. പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി എ.വി.മുഹമ്മദ് അദ്ധ്യക്ഷനായി. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ അവാർഡ് ദാനo നിർവഹിച്ചു.
എസ് എസ് എൽ സി മുതൽ പ്രൊഫഷണൽ തലം വരെയുള്ള പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ 40 വിദ്യാർത്ഥികളെ അനുമോദിച്ചു.   ഫിലോസഫി ഇൻ ഇസ്ലാമിക് ഫിനാൻസിൽ ഡോക്ടറേറ്റ് നേടിയ ഷിനാജ് ഷംസുദ്ദീൻ, ബി.ടെക് പരീക്ഷയിൽ രണ്ടാം റാങ്ക്  നേടിയ ഹഫ്സൽ പയ്യൂരയിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസറായി നിയമനം ലഭിച്ച സക്കീന ഷാജഹാൻ, കേരള ക്രിക്കറ്റ്  അണ്ടർ 16 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റിയ ബഷീർ, സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കവിത രചനയിൽ എ ഗ്രേഡ് ലഭിച്ച തബ്ഷീർ അലി ബിൻ ബഷീർ എന്നിവരെ ആദരിച്ചു.
‘വിദ്യാഭ്യാസവും മാനുഷിക മൂല്യവും’ എന്ന വിഷയത്തിൽ തൃശൂർ ഹിറമസ്ജിദ് ഇമാമും പ്രമുഖ വാഗ്മിയുമായ മുനീർ വരന്തരപ്പിള്ളി പ്രഭാഷണം നടത്തി.
ഖത്തീബ്  വി.ഐ. സുലൈമാൻ അസ്ഹരി ആമുഖ ഭാഷണം നടത്തി. വിദ്യാഭ്യാസ സമിതി കൺവീനർ ഫൈസൽ പേരകം സ്വാഗതവും ജോ.സെക്രട്ടറി പി.വി. ഉസ്മാൻ നന്ദിയും പറഞ്ഞു. അവാർഡ് ജേതാക്കളുടെ മറുപടി പ്രസംഗവുമുണ്ടായി.
മഹല്ല് കമ്മിറ്റി ട്രഷറർ എ. ബീരാവു, കമ്മറ്റി അംഗങ്ങളായ ആർ.വി. അബ്ദുൾറഷീദ്, പി.കെ. അബ്ദുൾ ഷെരീഫ്, എം.പി.ബഷീർ  തുടങ്ങിയവർ നേതൃത്വം നൽകി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.