ചാവക്കാട്: പാലയൂർ മാർതോമ അതിരൂപത തീർത്ഥകേന്ദ്രത്തിൽ ദുക്റാന ഊട്ടുതിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
മാർതോമ ദിനമായി ആചരിക്കുന്ന ഇന്ന് (തിങ്കലാഴ്ച്ച ജൂലായ് 3 ) രാവിലെ 9.15 ന് തളിയകുളം കപ്പേളയിൽ നിന്നാരംഭിക്കുന്ന പ്രദക്ഷിണം തീർത്ഥകേന്ദ്രത്തിൽ എത്തിച്ചേർന്നാലുടൻ തർപ്പണ തിരുനാൾ കൊടിയേറ്റവും തിരുനാൾ ഊട്ട് ആശീർവ്വാദവും നടക്കും. തുടർന്ന് ആഘേഷമായ ദിവ്യബലിയും ഉണ്ടായിരിക്കും. തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്താണ് തിരുകർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുന്നത്. രാവിലെ 6.30 നും, ഉച്ചതിരിഞ്ഞ് 2. 30, 4.00, 5.15 നും ദിവ്യബലിയുണ്ടായിരിക്കും. ദുക്റാന ഊട്ടു തിരുനാളിന് അര ലക്ഷം പേർ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഊട്ടിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി റെക്ടർ.ഫാ.ജോസ് പുന്നോലിപറമ്പിൽ, സഹ വികാരി ഫാ.ജിന്റൊകുറ്റിക്കാട്ട്, ട്രസ്റ്റി.അൽജൊ സി. ജെ, ഊട്ട് കൺവീനർ തോമസ് ഇ. ജെ , ജനറൽ കൺവീനർ ജോസ് വടുക്കൂട്ട്, സെക്രട്ടറി ജെയ്‌സൺ.സി.ജി എന്നിവർ അറിയിച്ചു. ഇന്ന് മുതൽ 17 -ാം തിയ്യതി വരെയാണ് തീർത്ഥ കേന്ദ്രത്തിലെ തിരുനാൾ ദിനങ്ങൾ. ഈ തിരുനാൾ ദിനങ്ങളിൽ മാർതോമവിശ്വാസകവാടം കടന്ന് ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണെന്നും സംഘാടകരറയിച്ചു.