ചാവക്കാട് : കേരള സംസ്ഥാന മൈനോരിറ്റി ഡിപ്പാർട്ട്മെന്റിന് കീഴിൽ പാസ്സ് വേർഡ് ട്യൂണിങ് പരിശീലന ക്യാമ്പിൽ നിന്നും ഡൽഹിയിൽ നടക്കുന്ന സപ്തദിന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മണത്തല സ്കൂളിലെ രണ്ടു വിദ്യാർഥികൾ. സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാർഥിനി ജിംഷിദയും സയൻസ് വിഭാഗം വിദ്യാർത്ഥിനി എം.എൽ മിൽക്കയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. മത്സ്യതൊഴിലാളിയായ ചാവക്കാട് ബ്ലാങ്ങാട് താഴത്ത് സലാഹുദ്ദീന്റെയും ഫാത്തിമയുടെയും മകളാണ് ടി.എസ് ജിംഷിദ. മുതുവട്ടൂർ സ്വദേശിയായ ലോറൻസ്-മേരി ദമ്പതികളുടെ മകളാണ് മിൽക്ക. നവംബർ 11 മുതൽ 18 വരെ നടക്കുന്ന ക്യാമ്പിൽ ഇവരടങ്ങുന്ന വിദ്യാർത്ഥി സംഘം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും.