ചാവക്കാട് : യുവാവിനെ അപകീർത്തിപെടുത്തുന്ന വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിന് വേണ്ടി ചാവക്കാട്ഓൺലൈൻ ന്റെ പേര് ദുരുപയോഗം ചെയ്തതിനെതിരെ ചാവക്കാട്ഓൺലൈൻ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഒരുമനയൂർ തങ്ങൾപടി സ്വദേശിയായ യുവാവിന്റെ ഫോട്ടോ സഹിതം ബാലപീഡനം ആരോപിക്കുന്ന കുറിപ്പിന് താഴെ ചാവക്കാട്ഓൺലൈൻ ന്യൂസ് എന്ന് രേഖപ്പെടുത്തിയ പോസ്റ്റ് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കടപ്പുറം അഞ്ചങ്ങാടി വോയ്‌സ് എന്ന വാട്സപ്പ് ഗ്രൂപ്പ് അഡ്‌മിനെതിരെയാണ് ചാവക്കാട് പോലീസ് നടപടി സ്വീകരിച്ചത്. ഈ ഗ്രൂപ്പിൽ ഖത്തറിൽ നിന്നും പോസ്റ്റ് ചെയ്ത വാർത്തയാണ് പിന്നീട് സോഷ്യൽമീഡിയ വഴി പ്രചരിച്ചത്.