ചാവക്കാട് : പെരിയയിൽ കൊല്ലചെയ്യപ്പെട്ട ക്യപേഷ്, ശരത്ത് ലാൽ എന്നിവരുടെ ചിതാഭസ്മവുമായി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസ് നയിക്കുന്ന ധീരസ്മൃതിയാത്രക്ക് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സ്വീകരണം നൽകി. നിയോജക മണ്ഡലം പ്രസിഡന്റ് ഷിബു കെ. കെ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് നേതാക്കളായ ഒ.അബ്ദു റഹിമാൻ കുട്ടി, പി.കെ.രാജൻ, പി. യതീന്ദ്രദാസ്, സി ഗോപപ്രതാപൻ, കെ നവാസ്, കെ വി ഷാ നവാസ്, എച്ച്.എം നൗഫൽ, റഷി ലാസർ, എം.പി മുനാഷ്, തബ്ഷീർ മുഴുവഞ്ചേരി എന്നിവർ പ്രസംഗിച്ചു.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് വി.പി. അബ്ദുൽ റഷീദ് മുഖ്യ പ്രഭാഷണം നടത്തി.