ചാവക്കാട് : ടി എൻ ടി കുറി തട്ടിപ്പിനിരയായ 300 ഓളം ആളുകൾ സംഘടിച്ച് ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ ഒത്തുചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. സൗജന്യ നിയമ സഹായം വാഗ്ദാനം ചെയ്ത യുവർ ഓണർ ഇൻ ഡോട്ട് കോം ആണ് തട്ടിപ്പിനിരയായവരുടെ കൺവെൻഷൻ വിളിച്ചു കൂട്ടി ആക്ഷൻ കൗൺസിൽ രൂപികരിക്കാൻ മുൻകയ്യെടുത്തത്.
തട്ടിപ്പ് നടത്തിയ കമ്പനിക്കും, അതിന്റെ ഉടമകൾക്കുമെതിരെ ക്രിമിനൽ കേസെടുക്കണമെന്നും, അവരുടെ മുഴുവൻ സ്വത്തുക്കളും സർക്കാർ കണ്ടു കെട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം ശക്തമാക്കാനും അതിനായി പ്രേത്യേക സംഘത്തെ സർക്കാർ നിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അഡ്വ. സുജിത്ത് അയിനിപ്പുള്ളി അധ്യക്ഷത വഹിച്ചു. കേരള ബാർ കൗൺസിൽ അംഗം അഡ്വ.ടി.എസ്. അജിത്ത് ഉദ്ഘാടനം ചെയ്തു. പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം, ബാർ അസോ.പ്രസി.പി. മുഹമ്മദ് ബഷീർ, അഡ്വ.സുഭാഷ്, ഫിറോസ് പി.തൈപറമ്പിൽ, സി.എം.ജെനീഷ്, എം.കെ.നൗഷാദ് അലി, അനീഷ് പാലയൂർ എന്നിവർ പ്രസംഗിച്ചു.
ആ കക്ഷൻ കൗൺസിൽ ഭാരവാഹികളായി
പി.എ.ഷംസുദ്ദീൽ [ചെയർമാൻ],
മുഹമ്മദ് അലി [ജന: കൺവീനർ ], കെ.എ. ഉണ്ണികൃഷ്ണൻ [ ട്രഷറർ ] ഉൾപ്പടെ 17 അംഗ കമ്മറ്റിയെയും യോഗം തെരഞ്ഞെടുത്തു.