ചാവക്കാട് :  കെ.എസ്.യു പ്രവർത്തകൻ കെ.വി വിഷ്ണുവിനെ എസ് എഫ് ഐ ജില്ല വൈസ് പ്രസിഡന്റ് ഹസ്സൻ മുബാറക്ക് പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു ഗൂരുവായൂർ നിയോജക മണ്ഡല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി കെ എം  ഷിഹാബ് ഉദ്ഘാടനം ചെയ്തു. കെ എസ് യു ജില്ലാ ഭാരവാഹികളായ മുഹമ്മദ് ഫായിസ്, ഗോകുൽ ഗുരുവായൂർ, സിബിൽ ദാസ്, എം ആർ  നവീൻ, ഷർ സാദ്, നൗഫൽ തൊഴിയൂർ എന്നിവർ നേതൃത്വം നൽകി.