മന്ദലാംകുന്ന്:- ജി.എഫ്.യു.പി സ്കൂളിൽ നടന്ന ഉപജില്ല തല യു.പി സ്കൂൾ ടീമുകളുടെ ഫുട്ബോൾ മത്സരത്തിൽ അണ്ടത്തോട് തഖ്’വ സ്കൂൾ ജേതാക്കളായി. മണത്തല ഗവ:ഹയർ സെക്കണ്ടറി സ്കൂൾ റണ്ണറപ്പായി. ജില്ല പഞ്ചായത്തംഗം ടി.എ അയിഷ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. എസ്.എം.സി ചെയർമാൻ പി.കെ സൈനുദ്ധീൻ ഫലാഹി അദ്ധ്യക്ഷത വഹിച്ചു. സ്കൂളിന്റെ തൊണ്ണൂറ്റി ആറാം വാർഷികത്തോടനുബന്ധിച്ച് വിൻഷെയർ ലൈബ്രറി വിന്നേഴ്സ് ട്രോഫിക്കും മെഹന്തി ഗാർഡൻ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി സംഘടിപ്പിച്ച രണ്ടാമത് ടൂർണ്ണമെന്റാണ് സമാപിച്ചത്. മത്സരാർത്ഥികളായ ടീമുകളുടെ മാർച്ച് പാസ്റ്റോട് കൂടിയാണ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. ഉപജില്ലയിലെ എട്ട് ടീമുകൾ പങ്കെടുത്തു. പ്രധാന അധ്യാപിക പി.ടി ശാന്ത, തഖ്’വ സ്കൂൾ പ്രധാന അധ്യാപകൻ രാജേഷ്, ഇ.പി ഷിബു മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡണ്ട് റാഫി മാലിക്കുളം, എസ്.എം.സി വൈസ് ചെയർമാൻ വി.എ അബൂബക്കർ, ടി.കെ ഖാദർ, പി.എ നസീർ, അസീസ് മന്ദലാംകുന്ന്, യൂസഫ് തണ്ണിതുറക്കൽ, ഫഹദ് കുഴിങ്ങര, സുഹൈൽ വിൻഷെയർ, സുൽത്താൻ മാവിൻചുവട് എന്നിവർ സംസാരിച്ചു. ഷിബിൽ ബിൻ ഷുക്കൂർ സ്വാഗതവും മൻസൂർ ആലത്തയിൽ നന്ദിയും പറഞ്ഞു.