ചാവക്കാട് : നഗരസഭ മാലിന്യം തള്ളി കനോലി കനാല്‍ തീരം തൂര്‍ക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. യൂത്ത്കോണ്‍ഗ്രസ്, വെല്‍ഫെയര്‍ പാര്‍ട്ടി, എസ് ഡി പി ഐ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊടി നാട്ടി പ്രതിഷേധിച്ചു.
നഗരസഭയുടെ ഒത്താശയോടെ നടക്കുന്ന കനോലി കനാല്‍ കയ്യേറ്റത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് യൂത്ത് കോണ്ഗ്രസ് നേതാകള്‍ പറഞ്ഞു. സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ച് തിങ്കളാഴ്ച ധര്‍ണ്ണ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അനീഷ്‌ പാലയൂര്‍, സത്താര്‍ കെ വി, നിഖില്‍ ജി കൃഷ്ണന്‍, നിയാസ് കിക്കിരി മുട്ടം, നിഷാദ് അകലാട്, മുനീര്‍ ബ്ലാങ്ങാട്, സലാം, എന്നിവര്‍ പങ്കെടുത്തു.
മുന്‍സിസിപ്പൽ അധികൃതരുടെ ഒത്താശയോടെ മാലിന്യംകൊണ്ടുവന്നു നികത്തുന്നതിനെതിരെ വെൽഫയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റി അംഗങ്ങൾ മണ്ഡലം പ്രസിഡണ്ടിന്‍റെ നേതൃത്വത്തില്‍ കൊടിനാട്ടി പ്രതിഷേധിച്ചു.
എസ് ഡി പി ഐ മുന്‍സിപ്പല്‍ കമിറ്റിയുടെ നേതൃത്വത്തില്‍ കൊടിനാട്ടി സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മുനിസിപ്പൽ പ്രസിഡണ്ട് ഫസലുദ്ധിൻ, കമ്മിറ്റി അംഗങ്ങളായ അഷ്റഫ് പുന്ന, ഷെരീഫ്, അക്ബർ, നിഷാദ്, ഫാമിസ് എന്നിവർ പങ്കെടുത്തു. കനോലി കനാലിനെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് ചാവക്കാട് മുനിസിപ്പൽ അധികൃതർ പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് എസ് ഡി പി ഐ നേതൃത്വം നല്‍കുമെന്ന് മുനിസിപ്പൽ പ്രസിഡണ്ട് ഫസലുദ്ധിൻ പറഞ്ഞു.

കനോലി കനാല്‍ സംരക്ഷണം – നഗരസഭ മാലിന്യം തള്ളി കനാല്‍ തീരം നികത്തുന്നു