പുന്നയൂര്‍ക്കുളം: പഞ്ചായത്ത് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബി.ജി.പി അംഗങ്ങൾ മാപ്പ് പറയണമെന്ന് ഭരണപക്ഷത്തിൻറെ പ്രമേയം.
പുന്നയൂർക്കുളം പഞ്ചായത്തിൽ എസ്.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണത്തില്‍ അപാകതയുണ്ടെന്നാരോപിച്ച് ബി.ജെ.പി അംഗങ്ങൾ ഓഫീസിലേക്ക് അതിക്രമിച്ച് കയറി വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ സി.ശങ്കരനാരായണന്‍ പഞ്ചായത്ത് ഭരണസമിതിക്ക് പരാതി നല്‍കിയതിനെ തുടർന്ന് വിളിച്ച് ചേർത്ത അടിയന്തിര യോഗത്തിലാണ് ബി.ജെ.പി അംഗങ്ങൾ മാപ്പ് പറയണമെന്ന് പ്രമേയം പാസാക്കിയത്. ഭരണപക്ഷത്തെ സി.പി.ഐ അംഗം കെ.എസ്. ഭാസ്‌ക്കരനാണ് പ്രമേയം അവതരിപ്പിച്ചത്. അതേസമയം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും ലാപ്ടോപ് വിതരണ പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥനുമായ സി.ശങ്കരനാരായണന്‍ ആളുകളുടെ മുന്‍പില്‍ വെച്ച് മോശമായി പെരുമാറിയെന്നും അവേഹേളിച്ചു ഇറക്കിവിട്ടതായും ആരോപിച്ച് പരാതിയുമായി ഒരു വിദ്യാർത്ഥിയും രംഗത്തെത്തി. പനന്തറ സ്വദേശി ബിരുദനന്തര വിദ്യാര്‍ത്ഥിനിയാണ് ഇത് സംബന്ധിച്ച് പുന്നയൂര്‍ക്കുളം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിനിയെ അവഹേളിച്ച ഉദ്യോഗസ്ഥനതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി അംഗങ്ങളും ആവശ്യപെട്ടു.