ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്ത്‌ ഒന്നാം വാർഡിലെ ജനവാസ കേന്ദ്രത്തിൽ മൊബൈൽ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമര സമിതി പന്തംകൊളുത്തി പ്രകടനം നടത്തി.ഗഫൂർ എം.വി, ഷാജി കെ.വി,മണി വി.കെ, ബാബു പി.വി,ആനന്ദൻ ഓ.കെ,ഷിഹാബ് ഒരുമനയൂർ തുടങ്ങിയവരുടെ നേത്രുത്വത്തിൽ അമ്പതോളം പേർ പങ്കെടുത്ത പ്രകടനം  ഒറ്റത്തെങ്ങിൽ നിന്നും ആരംഭിച്ച് പദ്ധതി പ്രദേശത്ത്‌ സമാപിച്ചു.ഗഫൂർ എം.വി, ഷാജി കെ.വി,മണി വി.കെ,ഫൈസൽ ഉസ്മാൻ,ഷാജി.കെ.വി.തുടങ്ങിയവർ സംസാരിച്ചു. നടപടിയെടുക്കാത്തപക്ഷം സമരം ശക്തമാക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.