ചാവക്കാട് : സംഘമായെത്തുന്ന തെരുവ് നായ്ക്കളെ എങ്ങിനെ നേരിടണമെന്നറിയാതെ നാട്ടുകാര്‍. മണത്തല പഴയ പാലത്തിനടുത്ത്  സാവൻ അലിയുടെ  ആടുകളെ ഇന്ന് പുലർച്ച മൂന്നു മണിയോടെ പന്ത്രണ്ടോളം വരുന്ന   തെരുവ് നായ്ക്കളുടെ സംഘമാണ് ആക്രമിച്ചത്. ആടുകളുടെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ നായ്ക്കളുടെ സംഘത്തെ കണ്ടു ഭയന്ന് തിരികെ കേറി. നായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് ആടുകൾ ചത്തു. കഴിഞ്ഞ മാസം മണത്തല സഹൃദയ നഗറിൽ ചന്ദനപ്പറമ്പിൽ അൻവറിന്റെ രണ്ട് ആടുകളെ തെരുവ് നായകൾ കൊന്നിരുന്നു. പ്രദേശത്തു തെരുവ് നായകളുടെ വിളയാട്ടമാണ്. അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.