ചാവക്കാട്: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി കാളവണ്ടി സമരം സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.വി. അബ്ദുല്‍ റഹീം സമരം ഉദ്ഘാടനം ചെയ്തു. ദിനംപ്രതി കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും നരേന്ദ്രമോദി സര്‍ക്കാറിന്റെ ജനദ്രേഹ നടപടികള്‍ പിണറായി സര്‍ക്കാരും പിന്‍തുടരുകയാണെന്നും അബ്ദുല്‍ റഹീം ആരോപിച്ചു. മണ്ഡലം ഭാരവാഹികളായ എ.കെ. അബ്ദുല്‍ കരീം, വി.കെ. യൂസഫ്, മന്ദലാംകുന്ന് മുഹമ്മദുണ്ണി, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ജലീല്‍ വലിയകത്ത്, കെ.വി. അബ്ദുല്‍ ഖാദര്‍, ലത്തീഫ് പാലയൂര്‍, ഫൈസല്‍ കാനാംപുള്ളി, തെക്കരകത്ത് കരീം ഹാജി, ആര്‍.എ. അബൂബക്കര്‍, എന്‍.കെ. വഹാബ്, സലാം അകലാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. റസ്റ്റ് ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി സെന്ററില്‍ സമാപിച്ചു.