ചാവക്കാട് : പുന്ന നൗഷാദ് വധക്കേസുമായി ബന്ധപ്പെട്ട് ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ കൂടി കീഴടങ്ങി. വടക്കാഞ്ചേരി തെക്കുംകര അബ്ദുൽ ഷമീറാണ് കീഴടങ്ങിയത്.
എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബിന്‍ (26), പോപ്പുലര്‍ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്റ് പുന്നയൂര്‍ അവിയൂര്‍ വാലിപറമ്പില്‍ ഫെബീര്‍ (30), പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ചെറുതുരുത്തി സ്വദേശി വെട്ടിക്കാട്ടിരി ഇരക്കാട്ടില്‍ മുഹമ്മദ് മുസ്തഫ (37), പോപ്പുലര്‍ ഫ്രണ്ട് ചാവക്കാട് ഡിവിഷന്‍ മുന്‍ പ്രസിഡന്റ് പാലയൂര്‍ സ്വദേശി കരിപ്പയില്‍ ഫാമിസ് അബൂബക്കര്‍ (43), ഗുരുവായൂര്‍ കോട്ടപ്പടി കറുപ്പം വീട്ടില്‍ ഫൈസല്‍(37), അരക്കവീട്ടിൽ ജലാലുദ്ധീൻ എന്ന കാരി ഷാജി എന്നിവരാണ് നേരത്തെ അറസ്റ്റിലായിരുന്നത്. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് മുഹമ്മദ് മുസ്തഫയേയും ഫാമിസ് അബൂബക്കറിനേയും അറസ്റ്റ് ചെയ്തിരുന്നത്. ജൂലായ് 30ന് വൈകീട്ട് ആറരയോടെയാണ് ചാവക്കാട് പുന്ന സെന്ററില്‍ വെച്ച് നൗഷാദ് അടക്കം നാലുപേരെ ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. സാരമായി പരിക്കേറ്റ നൗഷാദ് പിറ്റേന്ന് രാവിലെയാണ് മരിച്ചത്.