ചാവക്കാട് : 87 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ. വീട്ടിൽ സമാന്തര ബാർ നടത്തുകയായിരുന്ന കോട്ടപ്പുറം ഐനിപ്പുള്ളി ചിന്നാലി വീട്ടിൽ കരടി അനീഷ് എന്നു വിളിക്കുന്ന അനിൽകുമാറാ(35)ണ് ചാവക്കാട് എക്സൈസ് സംഘം പിടികൂടിയത്. 115 ലിറ്റർ അടങ്ങുന്ന 87 കുപ്പി മദ്യമാണ് ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ചാവക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ വി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടാനായത്. ഇയാളുടെ ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
പ്രിവന്റീവ് ഓഫീസർമാരായ ജീൻ സൈമൺ, ടി കെ സുരേഷ്‌കുമാർ, ടി ആർ സുനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എംഎസ് സുധീർ കുമാർ, ജൈസൺ വി ദേവസ്സ്യ, സി നൗഷാദ് മോൻ, ഇർഷാദ് പി, എം എസ് ഗീർ ഷേനു ലാൽ, വി രാജേഷ്, നിഷ എന്നിവരും എക്സൈസ് സംഘർത്തിലുണ്ടായിരുന്നത്.