പുന്നയൂര്‍ക്കുളം : രണ്ടു വർഷത്തിനകം പുന്നയൂർക്കുളം  തരിശുരഹിത പഞ്ചായത്താക്കും. പുന്നയൂര്‍ക്കുളം പഞ്ചായത്ത് കൃഷിഭവന്‍ നേതൃത്വത്തില്‍ കര്‍ഷകദിനം പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏ.ഡി.ധനീപ് അദ്ധ്യക്ഷനായ ചടങ്ങയില്‍ ഗുരുവായൂര്‍ എം.എല്‍.എ കെ.വി.അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ സിന്ധു.കെ സ്വാഗതവും, കൃഷി അസ്സി. ലേഖ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.എ അയിഷ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുബൈദ, ബ്ലോക്ക് ‍ മെബർമാരായ ആലത്തയില്‍ മൂസ, ജെസീറ നസീര്‍, പഞ്ചായത്ത് ക്ഷേമക്കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ മേഖലയിൽ കഴിവ് തെളിയിച്ച മികച്ച കര്‍ഷകരെ ആദരിക്കുകയും ചെയ്തു.