mehandi banner desktop
Chavakkad online

സംയുക്ത ട്രേഡ് യൂണിയന്‍ പ്രചരണജാഥക്ക് ചാവക്കാട്ട് സ്വീകരണം നല്‍കി

Ft

ചാവക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ദേശീയ കോണ്‍ഫെഡറേഷന്‍ സെപ്തംബര്‍ 2ന് ദേശീയ വ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി ട്രേഡ് യൂണിയന്‍ സംയുക്ത സമിതി സംഘടിപ്പിക്കുന്ന കന്നുംകുളം മേഖല പ്രചരണജാഥക്ക് ചാവക്കാച്ച് സ്വീകരണം നല്‍കി.
സി.ഐ.ടി.യു സംസ്ഥാന കമ്മറ്റി അംഗം ബാബു എം പാലിശ്ശേരി ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി എം.എസ്. ശിവദാസ് അധ്യക്ഷത വഹിച്ചു. ടി.യു.സി.ഐ സെക്രട്ടറി എം.കെ. തങ്കപ്പന്‍, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എന്‍.കെ.അക്ബര്‍, എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എ.ഷാഹുല്‍ഹമീദ്, ടി.ടി.ശിവദാസ്, പി.എം.ഹംസക്കുട്ടി, കെ.എം.അലി, പി.ടി ഷൗക്കത്തലി എിവര്‍ സംസാരിച്ചു.

Jan oushadi

Comments are closed.