Header

റോഡിലെ കുഴികള്‍ ചെറുവാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു

പുന്നയൂര്‍ക്കുളം: റോഡിലെ കുഴികള്‍ ചെറുവാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു.
വടക്കേക്കാട് കൊച്ചന്നൂര്‍ റോഡില്‍ കപ്ലിയങ്ങാട് ഭാഗത്തെ ചെറിയ പാലത്തിനു സമീപം പ്രത്യക്ഷപെട്ട വലിയകുഴിയാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. ഒരാള്‍ പൊക്കത്തില്‍ കാട്ടുപുല്ല് ഉയര്‍ന്നു നില്‍ക്കുന്നതിനു സമീപത്താണ് ഈ കുഴി. രാത്രി കാലത്ത് ഇതിലൂടെ വഴി നടക്കുന്നവര്‍ പലര്‍ക്കും കുഴിയില്‍ വീണ് പരിക്കു പറ്റിയതായി പരിസരത്തുള്ളവര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ ബൈക്ക് കുഴിയില്‍ വീണ് രണ്ട് അപകടങ്ങള്‍ ഉണ്ടായി. ഇതേ റോഡിലുള്ള ആഞ്ഞിലക്കടവ് പാലം അടുത്തയിടെയാണ് പുതുക്കിപണിതത്. ഇതോടപ്പം അനുബന്ധ റോഡും ടാര്‍ ചെയ്തു. ഇതിനു പുറകെയാണ് ഇപ്പോള്‍ കുഴികള്‍ രൂപപ്പെട്ട്കൊണ്ടിരിക്കുന്നത്. ചെറിയ പാലത്തിന്റെ സ്ലാബിനു സമീപത്തെ· കുഴി നാട്ടുകാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. പാലത്തിനു മുന്‍പുള്ള കുഴി പരിസരവാസികള്‍ മണ്ണിട്ട് മൂടിയിരുന്നെങ്കിലും വീണ്ടും രൂപപ്പെട്ടു. ഇപ്പോള്‍ കൂടുതല്‍ ഭാഗങ്ങള്‍ പൊട്ടിപൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്. പകല്‍ സമയം കുഴി കാണാന്‍ നാട്ടുകാര്‍ ചുവന്ന തുണിക്കഷ്ണം മടലില്‍ ചുറ്റിയിട്ടിരിക്കുകയാണ്.

Comments are closed.