പുന്നയൂർക്കുളം: അവിയൂരിൽ ശീട്ട് കളി കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ നാല് പേർ പിടിയിലായി.
അവിയൂർ സ്വദേശികളായ പന്തായിൽ കൃഷ്ണൻ (54), വലിയകത്ത് അലി (47), അറക്കൽ ഖാദർ (52), പറയിരിക്കൽ ഷഫീർ (44) എന്നിവരെയാണ് വടക്കേക്കാട് എസ്.ഐമാരായ അനന്തകൃഷണൻ, എ. പ്രദീപ്കുമാർ, സി.പി.ഒമാരായ ലോഫിരാജ്, അക്ബർ എന്നിവർ ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 7200രൂപയും പിടികൂടിയതായി പൊലീസ് അറിയിച്ചു. തിരുവത്ര മുട്ടില്‍ നിന്നും ഒരു ലക്ഷം രൂപയുമായി ചീട്ടുകളി സംഘത്തെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.