mehandi new

യുവതികളുടെ മേല്‍ ബൈക്കിടിച്ച് കയറ്റി മാല കവർന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : നടന്നു പോകുകയായിരുന്ന യുവതികളുടെ ഇടയിലേക്ക് ബൈക്കിടിച്ച് കയറ്റി അഞ്ചര പവന്റെ മാല കവർന്നു. മണത്തല കായൽ റോഡിൽ തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. മണത്തല ബേബിറോഡിൽ സരസ്വതി സ്‌കൂളിനടുത്ത് തെക്കൂട്ട് ജയചന്ദ്രന്റെ ഭാര്യ ഉഷയുടെ മാലയാണ് പൊട്ടിച്ചത്.
ചാവക്കാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഉഷയും അയൽവാസി രജിതയും രജിതയുടെ മക്കളുമൊത്താണ് ഇവർ ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങിയത്. കായൽ റോഡിലെത്തിയപ്പോൾ പടിഞ്ഞാറു നിന്നു വന്ന ബൈക്ക് രജിതയുടെ കാലിൽ മനപ്പൂർവ്വം കയറ്റുകയായിരുന്നു. രജിതക്കു അപകടം പറ്റിയ ഉടനെ സമീപത്തുണ്ടായിരുന്ന ഉഷയുടെ കഴുത്തിൽ നിന്ന്‌ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ബഹളം വെച്ചെങ്കിലും യുവാവ് ഹൈവേയിൽ കയറി വടക്ക് ഭാഗത്തേക്ക് കടന്നുപോയി. നേരം ഇരുട്ടിയതിനാൽ നമ്പർ ശ്രദ്ധിക്കാനും ഇവർക്കായില്ല. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി. ക്യാമറകൾ പോലീസ് പരിശോധിച്ചു വരികയാണ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.