പുന്നയൂർ: തുടർച്ചയായി പെയ്ത മഴയിൽ കുഴിങ്ങരയിൽ റോഡും തോടും ചേര്‍ന്നു പുഴയായി. വാഹനാപകടം ഒഴിവാക്കാൻ യുവാക്കളിറങ്ങി റോഡ് അരിക് അടയാളെപ്പടുത്തി.
കുഴിങ്ങര വടക്കേക്കാട് റോഡിൽ മൂക്കഞ്ചേരി പാലാത്തിൻറെ രണ്ടറ്റത്തുമാണ് വെള്ളകെട്ടുയർന്നത്. രണ്ടു ഭാഗത്തുമായി 200 മീറ്ററോളം അകലത്തിൽ വെള്ളമുയർന്നതോടെ കുട്ടാടൻ പാടവും പാടമധ്യത്തിലൂടൊഴുകുന്ന നടുതോടും മേൽഭാഗത്തെ റോഡും വെള്ളത്തിലായി. റോഡിൻറെ രണ്ട് സൈഡും അറിയാതെ വാഹനങ്ങൾ മുന്നോട്ടെടുക്കാൻ പ്രയാസമായി. ഇതോടെ യൂത്ത് ലീഗ് കുഴിങ്ങര യൂണിറ്റും സി.എച്ച്.എം സാംസ്കാരിക വേദി പ്രവർത്തകരും ഇറങ്ങിയാണ് റോഡിലെ രണ്ട് അരികും അടയാളെപ്പെടുത്തിയത്. രാത്രിയിൽ വാഹനാപകടമൊഴിവാക്കാൻ റിഫ്ലക്ടറുകളുള്ള സ്റ്റിക്കറുകൾ പ്രത്യേക കാലുകളിൽ ഒട്ടിച്ചിട്ടുണ്ട്. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഷ്ക്കര്‍ കുഴിങ്ങര, പഞ്ചായത്ത് സെക്രട്ടറി കെ നൗഫൽ. കെ ഷറഫുദ്ധീൻ, എം.സി ഷറഫുദ്ധീൻ, യു ഉമർ എന്നിവർ നേതൃത്വം നൽകി. മേഖലയിൽ മൂന്നിടത്താണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. രവി നഗറിൽ ഇപുപതോളം വീട്ടുകാർ മാറി താമസിച്ചിട്ടുണ്ട്. മഴ ഇനിയും പെയ്താൽ കുടുതൽ കുടുംബങ്ങള്‍ വീടൊഴിഞ്ഞു പോകേണ്ടിവരും. ഹരിത ഗ്രാമത്തിലും വെട്ടിപ്പുഴയിലും നിരവധി വീട്ടുകാർ ദുരിതത്തിലാണ്.