പുന്ന : ആദ്ധ്യാത്മീക പ്രഭാഷകയും ജീവകാരുണ്യ പ്രവർത്തകയുമായ പുന്ന കളത്തിൽ രാജലക്ഷ്മി അമ്മയുടെ സപ്തതി ആഘോഷം ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപപ്രോജ്യോലനം നടത്തി തുടക്കം കുറിച്ചു. സ്നേഹ സംഗമം കവി ചൊവ്വല്ലുർ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കവി പി. രാധ കൃഷ്ണൻ കാക്കശ്ശേരി ആമുഖ പ്രഭാഷണം നടത്തി. നൂറു മുതിർന്നവരെ വസത്രം നൽകി ആദരിച്ചു.
പി. യതീന്ദ്രദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ പി.കെ.അബുബക്കർ ഹാജി,
പി.എം.ഗോപിനാഥൻ, ആര്‍ എം കുഞ്ഞിമോൻ, മോഹൻ ദാസ് ചേലനാട്ട്, കെ ആര്‍ മോഹനൻ,
ലാസർ പേരകം എന്നിവര്‍ സംസാരിച്ചു. രാജലക്ഷ്മി അനുഗ്രഹ പ്രഭാഷണം നടത്തി. എം ബി സുധീർ സ്വാഗതവും കളത്തിൽ രാജീവ് നന്ദിയും പറഞ്ഞു. കോഴിക്കുളങ്ങര കലികയുടെ തിരുവാതിര കളിയും, കൊച്ചിൻ ഗിന്നസിന്റെ മിമിക്സ് പരേഡും , സ്നേഹവിരുന്നും ഉണ്ടായി.