Header

ദേശീയപാതയിൽ റൈസിങ്ങ് നടത്തിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു – വൻ അപകടം ഒഴിവായി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

 ചാവക്കാട്: ദേശീയപാതയിൽ റൈസിങ്ങ് നടത്തിയ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. വൻ അപകടം ഒഴിവായി.
എടക്കഴിയൂർ പോസ്റ്റിനടുത്ത് ഇന്ന് വൈകീട്ട് ആറിനാണ് സംഭവം.
ചുവന്ന സിഫ്റ്റ് കാറുമായി വന്ന യുവാവാണ് തിരകേറിയ ജഗ്ഷനിൽ കാർ റൈസിങ്ങ് നടത്തിയത്.
നിരവധി തവണ ദേശീയ പാതയിലൂടെ തലങ്ങും, വിലങ്ങും, പാഞ്ഞ കാർ അവസാനം 11 കെ വി ലൈൻ പോസ്റ്റിൽ വന്നിടിക്കുകയായിരുന്നു.
എടക്കഴിയൂർ സ്വദേശിയായ യുവാവ് മദ്യ ലഹരിയിലായിരുന്നന്ന് നാട്ടുകാർ പറയുന്നു.
നിരവധി ആളുകൾ തടിച്ചുകൂടുന്ന സ്ഥലത്ത് കാറിന്റെ അമിത വേഗത കണ്ട് ആളുകൾ ഓടി രക്ഷപെടുകയായിരുന്നു.
ചാവക്കാട് പോലീസ് സ്ഥലത്തെത്തി RV Shafeeq arrestഎടക്കഴിയൂർ ഖാദിരിയാ ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ ഷഫീഖ്നെ അറസ്റ്റു ചെയ്തു. കാർ കസ്റ്റഡിയിലെടുത്തു,
അപകടത്തെ തുടർന്ന് പരിസര പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു, കെ എസ് ഇ ബി ജീവനക്കാർ എത്തി അറ്റകുറ്റ പണികൾ നടത്തി നടത്തി വൈദ്യുതി പുന:സ്ഥാപിച്ചു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/05/car-racing-accident-edakazhiyur.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.