Header

അന്യായമായ വൈദ്യുതി ചാർജ് വർധനവ് പിൻവലിക്കുക – കേരള കോൺഗ്രസ് (എം)

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : കോവിഡിന്റെ മറവിൽ നടപ്പാക്കിയ അന്യായമായ വൈദ്യുതി ചാർജ് വർധനവ് പിൻവലിക്കുക, നാലു ശതമാനം നിരക്കിലുള്ള കാർഷിക സ്വർണവായ്പ പദ്ധതി എല്ലാ കർഷകർക്കും ലഭ്യമാക്കുക, കേന്ദ്ര സംസ്ഥാന പാക്കേജുകളിലെ കർഷക അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സർക്കാറിന്റെ അഴിമതിയും ധൂർത്തും അവസാനിപ്പിക്കുക, പ്രവാസികളോട് നീതി കാണിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പി ജെ ജോസഫ് നേത്യത്വം നൽകുന്ന കേരള കോൺഗ്രസ് ( എം ) ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട് താലൂക്ക് ഓഫീസിനു മുന്നിൽ ധർണ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ചിറമ്മൽ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ കൗൺസിലർ ജോയ്‌സി ആന്റണി അധ്യക്ഷത വഹിച്ചു. സി വി ജോസഫ്, സി ആർ പീറ്റർ, ബെന്നി ചെറുവത്തൂർ എന്നിവർ നേതൃത്വം നൽകി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.