തിരുവത്ര : പുത്തൻ കടപ്പുറം ഇ എം എസ് നഗറിലെ യുവജന കലാ കായിക സാംസ്കാരിക വേദി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനനല്‍കി. ചാവക്കാട് മുൻ നഗരസഭ ചെയർമാൻ എം ആര്‍ രാധാകൃഷ്ണന്‍ ഫണ്ട് ഏറ്റുവാങ്ങി. യുവജന വേദി പ്രസിഡന്റ് ടി.എം ഷെഫീക്, സെക്രട്ടറി സി.എ.നൗഷാദ്, ട്രഷറർ രാമി സത്താർ, ടി.എം ഹനീഫ, കെ എച്ച് ഷാഹു, മേത്തി റസാക്ക്, എ സി മനാഫ്, കെ എന്‍ നിമിൽ, രാമി കാസീം, മൺസൂർ ബെല്ലാരി തുടങ്ങി യുവജന പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.