mehandi new

ജുമാ മസ്ജിദിലേക്ക് മാലിന്യമെറിഞ്ഞ സംഭവം – പോലീസിനെതിരെ പരാതി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

പുന്നയൂർ : വെട്ടിപ്പുഴ ജുമാ മസ്ജിദിലേക്ക് മാലിന്യമെറിഞ്ഞ് സംഘർഷമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ വടക്കേക്കാട് പൊലീസ് നടപടി ഗൗരവപൂർവമല്ലെന്ന് പരാതി. വടക്കേക്കാട് സ്റ്റേഷൻ പരിധിയിൽപ്പെട്ട വെട്ടിപ്പുഴ ജുമാമസ്ജിദിലേക്ക് ജൂലൈ മൂന്നിന് അർധരാത്രിയാണ‌് മാലിന്യം വലിച്ചെറിഞ്ഞത‌്. തുടർന്ന് പള്ളി ഭാരവാഹികൾ നൽകിയ പരാതിയിൽ വടക്കേക്കാട് പൊലീസ് കേസെടുത്തെങ്കിലും കാര്യക്ഷമമായി അന്വേഷിക്കാൻ തയ്യാറായില്ലെന്നാണ് ആക്ഷേപം. ആഴ‌്ചകൾക്ക് ശേഷം വെട്ടിപ്പുഴ കൊന്തയിൽ സുബിൻ എന്നയാളെ അറസ്റ്റ് ചെയ‌്തെങ്കിലും പ്രധാന പ്രതിയടക്കമുള്ളവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്ന തരത്തിലാണ് കേസെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.
വർഗീയ സംഘർഷം ഉണ്ടാക്കണം എന്ന ഉദ്ദേശംവച്ച് ബോധപൂർവം നടത്തിയ നടപടി പൊലീസ് അതീവ ഗൗരവമായി എടുക്കേണ്ടതിന് പകരം പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സംഭവദിവസം സംഘർഷ സാധ്യതയുണ്ടായപ്പോൾ കെ വി അബ്ദുൽഖാദർ എംഎൽഎയും സിപിഐ എം പ്രവർത്തകരും ഉൽപ്പെടെയുള്ള പൊതുപ്രവർത്തകരും ഇടപെട്ടതിനെ തുടർന്നാണ് മറ്റ് പ്രശ്നങ്ങൾ ഒഴിവായത്. എന്നാൽ ഇപ്പോൾ പൊലീസെടുത്ത നടപടി സംഘർഷമുണ്ടാക്കുന്നതിനാണ് ഇടയാക്കുക. മുൻപ് വർഗീയ സംഘർഷമുണ്ടായിട്ടുള്ള പ്രദേശംകൂടിയാണിത‌്. പ്രതിചേർക്കപ്പെട്ടവരിൽ ഒരാൾ ചങ്ങരംകുളം പൊലീസ് പരിധിയിലെ കൊലക്കേസ് പ്രതി കൂടിയായിരുന്നിട്ടും ഗരവപൂർവം കാണാത്ത പൊലീസ് നടപടിക്കെതിരെ സിപിഐ എം പുന്നയൂർ നോർത്ത് ലോക്കൽ സെക്രട്ടറി വി സമീര‍ മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് മേധാവികൾക്കും പരാതി നൽകി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.