അന്‍സ ആരിഫ്

അന്‍സ ആരിഫ്

റിയാദ് : ആർ എസ് സി റിയാദ് സെൻട്രൽ സംഘടിപ്പിച്ച ഒന്‍പതാമത് എഡിഷൻ സാഹിത്യോത്സവത്തിൽ പങ്കെടുത്തു രണ്ടു മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടി പാലയൂരിന്റെ അഭിമാനമായി അൻസ ആരിഫ്. വാട്ടർ കളറിങ്ങിലും, പെൻസിൽ ഡ്രോയിങ്ങിലുമാണ് അന്‍സ നേട്ടം കൊയ്തത്. റിയാദ് സെക്ടറിലെ 16 മദ്രസകളിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികളാണ് റിയാദ് സെൻട്രൽ സോണിൽ മത്സരിച്ചത്.
പാലയൂർ സ്വദേശി ആരിഫ് വൈശ്യം വീട്ടിലിന്റെയും വെന്മേനാട് ഷെഹീറ റസാഖിന്റെയും മകളാണ് അൻസ ആരിഫ്