കടപ്പുറം: സമസ്ത കേരള സുന്നി ബാലവേദി കടപ്പുറം റയിഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഠന ക്യാമ്പും സമസ്ത പൊതു പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക് സ്വർണ്ണ മെഡൽ വിതരണവും നടത്തി.
എസ്.കെ.എസ്.എസ്.എഫ് മേഖല വൈസ് പ്രസിഡന്റ് ഷുഐബ് കടപ്പുറം ഉദ്ഘാടനം ചെയ്തു. ജലാലുദ്ധീൻ തങ്ങൾ ബുഖാറ അവാർഡ് നൽകി. ഷാഹുൽ ഹമീദ് ദാരിമി പഠന ക്യാമ്പിന് നേതൃത്വം നൽകി. സി.പി അബൂബക്കർ ഫൈസി, അബ്ദുൾ ലത്തീഫ് മുസ് ലിയാർ, സി.കെ ഉസ്മാൻ ഫൈസി, ഇ.കെ മുഹമ്മദലി ദാരിമി, അയ്യൂബ് മുസ്ലിയാർ, സി. അബൂബക്കർ, ഹസൻ മുസ് ലിയാർ, റബീഹ് അടി തിരുത്തി, ഷഫീഖ് കറുകമാട്, എ.വി മുഹമ്മദ് മോൻ, ഷഹീർ തുടങ്ങിയവർ പങ്കെടുത്തു.