ചാവക്കാട് : ചാവക്കാട് കോവിഡ് 19 സ്ഥിരീകരിച്ച അകലാട് ബദർ പള്ളി സ്വദേശിയുടെ പ്രഥമ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.
താമസ സ്ഥലമായ ദുബായ് ബനിയ സ്‌ക്വയർ നിന്നും ഈ മാസം 17 ന് ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (1.45pm) അന്ന് തന്നെ 6.50 ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തി തുടർന്ന് രാത്രി പത്തു മണിക്ക് അകലാട്ടെ വീട്ടിൽ എത്തി. പിന്നീട് 23 ന് രാവിലെ 11മണിക്ക് എടക്കഴിയൂർ പഞ്ചവടിയിലുള്ള എസ് ബി ഐ എ ടി എം ൽ പോയി. അവിടെ നിന്നും ചാവക്കാട് താലൂക്ക് ആശുപത്രി ഒ പി യി ൽ പോയി ഡോക്ടറെ കണ്ടു കൂടെ മകളും ഉണ്ടായിരുന്നു. 11.50 മുതൽ 12.30 വരെ അവിടെ ഉണ്ടായിരുന്നു. 1pm മുതൽ 1.30 വരെ എടക്കഴിയൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ, പിന്നീട് അടുത്തുള്ള ദിവ്യ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി തിരിച്ചു വീട്ടിലേക്ക്. 24 നു വീണ്ടും ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പരിശോധനക്കായി പോയി. രാവിലെ 11മുതൽ 12.30വരെ അവിടെ ഉണ്ടായിരുന്നു. ആശുപത്രിയിൽ തന്നെയുള്ള നീതി മെഡിക്കൽസിൽ നിന്നും മരുന്ന് വാങ്ങി വീട്ടിലേക്ക് തിരിച്ചു. വിശദമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.
ഇന്നലെ കോവിഡ് ലക്ഷണങ്ങൾ കൂടുതൽ പ്രകടമാവുകയും സ്ഥിതി വഷളാവുകയും ചെയ്തതോടെ രാത്രി തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരത്തോടെ പരിശോധന ഫലം ലഭിച്ചതോടെ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ വീട്ടിലുണ്ടായിരുന്നവരെ ഇന്ന് രാവിലെ തന്നെ തൃശൂരിലെത്തിച്ച് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.