ചാവക്കാട് : ചാവക്കാട് മേഖലയിൽ ആദ്യമായി കോവിഡ് 19 പരിശോധന ഫലം പോസറ്റിവ് ആയി കൊറോണ സ്ഥിരീകരിച്ചു. അകലാട് ബദർ പള്ളി സ്വദേശിക്കാണ് കൊറോണയുള്ളതായി സ്ഥിരീകരിച്ചത്. ഈമാസം 17 ന് ദുബായിൽ നിന്നെത്തിയ ഇദ്ദേഹം കടുത്ത പനിയെ തുടർന്ന് ചാവക്കാടുള്ള ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തിയിരുന്നു. വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ട് തിരിച്ചയക്കുകയായിരുന്നു.
തൊണ്ടവേദനയും പനിയും കൂടിയതിനെ തുടർന്ന് ഇന്നലെ രാത്രി ഇദ്ദേഹത്തെ തൃശൂർ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പരിശോധനക്കായി സാംപിൾ വയറോളജി ഇൻസ്റ്റിട്യൂട്ടിലേക്ക് അയച്ചു. ഇന്ന് വൈകുന്നേരത്തോടെ പരിശോധന ഫലം ലഭിച്ചതോടെ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ വീട്ടിലുണ്ടായിരുന്നവരെ ഇന്ന് രാവിലെ തന്നെ തൃശൂരിലെത്തിച്ച് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.