എടക്കഴിയൂർ : കോവിഡ് 19 നുമായി ബന്ധപ്പെട്ട ലോക് ഡൗണിന്റെ ഭാഗമായി ഭക്ഷണത്തിന് ബുദ്ദിമുട്ടുള്ള പുന്നയൂർ പഞ്ചായത്തിലെ താമസക്കാർക്കായി പുന്നയൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു. എടക്കഴിയൂർ സിംഗപൂർ പാലസിലാണ് ആരംഭിച്ചിട്ടുള്ളത്. കുടുംബശ്രീക്കാണ് ചുമതല. ഭക്ഷണം ആവശ്യമുളള അശരണരും, അവശരും ഒറ്റപ്പെട്ടവരും ആയവരുടെ ലിസ്റ്റ് പഞ്ചായത്ത് ഓഫീസിൽ അറിയിക്കേണ്ടതാണ്. മറ്റുള്ളവർക്ക് 20 രൂപ നിരക്കിൽ ഭക്ഷണം ലഭ്യമാണ്. 25 രൂപ നിരക്കിൽ ഹോം ഡെലിവറിയും ലഭ്യമാണ്.

ആവശ്യക്കാർക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
9539125725, 9496046016, 7592026129