പുന്നയൂര്‍ : എടക്കരയിലെ യുവധാരക്ലബ്ബിൽ ആർ എസ് എസ് ആക്രമണം. സിപിഎം പ്രവര്‍ത്തകനായ മഠത്തിലകായില്‍ അശോക(42)ന് തലക്ക് അടിയേറ്റു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. ഗുരുതരമായ പരിക്കുകളോടെ അശോകനെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.