പുന്നയൂര്‍ക്കുളം : ആല്‍ത്തറ ഗോവിന്ദപുരം മഹാ വിഷ്ണു ക്ഷേത്രത്തില്‍ ഭഗവത സ്പതാഹ യജ്ഞത്തിന്റെ ഭാഗമായി  രുക്മിണീസ്വയംവരം നടന്നു. പൂത്താലത്തിന്റെ അകമ്പടിയോടെ  ദണ്ഡന്‍സ്വാമി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച സ്വയംവര ഘോഷയാത്ര വൈകീട്ട്7 ന് ക്ഷോത്രത്തില്‍ പ്രവേശിച്ചു . തുടര്‍ന്ന് ക്ഷേത്ര മണ്ഡപത്തില്‍ സ്വയംവര ചടങ്ങുകള്‍, പ്രഭാഷണം എന്നിവ ഉണ്ടായി. യജ്ഞാചാര്യന്‍  കൃഷ്ണാനന്ദ സരസ്വതി സ്വമികള്‍ മുഖ്യ കര്‍മ്മികത്വം വഹിച്ചു. യജ്ഞം  ഞായറാഴ്ച്ച സമാപിക്കും.