Header

വിദ്യാര്‍ഥി യുവജനങ്ങള്‍ക്ക്‌ ജനമൈത്രി പോലീസിന്‍റെ സുരക്ഷാ പരിശീലനം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: ജനമൈത്രി പോലീസിന്‍റെ  സുരക്ഷാപദ്ധതിയുടെ ഭാഗമായി  ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കുന്നംകുളം സബ്ഡിവിഷന്‍ ജനമൈത്രി പോലീസ് ചാവക്കാട് വ്യാപാരഭവന്‍ ഹാളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി നടത്തിയ ഏകദിന പരിശീലന പരിപാടി നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു.
കോളനികള്‍, കടലോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജനമൈത്രി സുരക്ഷ പദ്ധതിയുടെ പ്രവര്‍ത്തനം നടത്തേണ്ടതിന്റെ ആവശ്യകത, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അക്രമങ്ങളെ നേരിടുന്നതിന് അവരെ എങ്ങനെ പ്രാപ്തരാക്കാം തുടങ്ങിയ വിഷയങ്ങള്‍ പരിപാടിയില്‍ ചര്‍ച്ചയായി. ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സുകള്‍, ഗുണ്ടാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍, കുബേര അമര്‍ച്ച ചെയ്യുതെങ്ങനെ എന്നീവിഷയങ്ങളെകുറിച്ചും പരിശീലന പരിപാടിയില്‍ ക്ലാസ്സുകള്‍ ഉണ്ടായി.
വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ് അധ്യക്ഷയായി. കേരള പോലീസ് അക്കാദമിയിലെ ഡി വൈ എസ് പി. പി എ വര്‍ഗ്ഗീസ് ക്ലാസിന് നേതൃത്വം നല്‍കി. കുന്നംകുളം സി.ഐ.രാജേഷ് കെ.മേനോന്‍, എസ്.ഐ. എം.കെ.രമേഷ്, എസ്.ഐ.വി.എ. രാധാകൃഷ്ണന്‍, നഗരസഭ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍മാരായ എ.സി.ആനന്ദന്‍, എം.ബി.രാജലക്ഷ്മി, കൗസിലര്‍മാരായ കെ.കെ.കാര്‍ത്ത്യായനി, ടി.എ.ഹാരിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.