Header

ചികിത്സകളെല്ലാം തട്ടിപ്പുകളാണെന്ന നടന്‍ ശ്രീനിവാസന്റെ അഭിപ്രായം ആധുനിക സമൂഹത്തിന് ചേന്നര്‍തല്ലെന്ന് കെ.വി അബ്ദുള്‍ഖാദര്‍

ഗുരുവായൂര്‍ : ചികിത്സകളെല്ലാം തട്ടിപ്പുകളാണെന്ന നടന്‍ ശ്രീനിവാസന്റെ അഭിപ്രായം ആധുനിക സമൂഹത്തിന് ചേന്നര്‍തല്ലെന്ന് കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ പറഞ്ഞു. സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് മമ്മിയൂര്‍ മേഴ്‌സി കോളേജില്‍ നടന്ന ആയിരം പേര്‍ക്ക് ആരോഗ്യ സുരക്ഷ പദ്ധതിനല്‍കുതിന്റെയും മെഗാമെഡിക്കല്‍ ക്യാമ്പിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍, അമല മെഡിക്കല്‍ കോളേജ്, അഹല്യ തൃശ്ശൂര്‍, മേഴ്‌സി കോളേജ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ട്രസ്റ്റ് വാര്‍ഷികാഘോഷം ആള്‍ ഇന്ത്യ റെയില്‍ സേഫ്റ്റി കൌണ്‍സില്‍ ചെയര്‍മാന്‍ ആര്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എ ഹരിനാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ആയിരം പേര്‍ക്കുള്ള ആരോഗ്യസുരക്ഷ പദ്ധതിയുടെ കാര്‍ഡ് വിതരണം നടന്‍ സന്തോഷ് നിര്‍വഹിച്ചു. റെയില്‍ സേഫ്റ്റി ബോര്‍ഡ് മെമ്പര്‍ എം.കെ വിനയകുമാര്‍, ജോയ് ആലുക്കാസ് പ്രതിനിധി ടി.എ ജോര്‍ജ്, എസ്.എന്‍.ഡി.പി യോഗം ഗുരുവായൂര്‍ യൂണിയന്‍ പ്രസിഡന്റ് പി.എസ് പ്രേമാനന്ദന്‍, മേഴ്‌സികോളേജ് പ്രിന്‍സിപ്പാള്‍ സി.ടി വിനോദ്, അഡ്വ.മുള്ളത്ത് വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

thahani steels

Comments are closed.