Header

എ.ടി.എം കുത്തി തുറന്നു കവര്‍ച്ചക്ക് ശ്രമിച്ചയാളെ നാട്ടുകാര്‍ കൈയോടെ പിടികൂടി

ഗുരുവായൂര്‍ : എ.ടി.എം കുത്തി തുറന്നു കവര്‍ച്ചക്ക് ശ്രമിച്ചയാളെ നാട്ടുകാര്‍ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കിഴക്കേനടയിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് സംഭവം. കൊച്ചി കളമശേരി കൂടാത്ത് വീട്ടില്‍ മുഹമ്മദ് അന്‍സാര്‍(28) ആണ് പിടിയിലായത്. ആക്ട്‌സ് പ്രവര്‍ത്തകന്‍ മുഹമ്മദ് സാലിഹ് നല്‍കിയ വിവരമാണ് പ്രതിയെ പിടികൂടാന്‍ സഹായമായത്. സാലിഹ് രാത്രി ഭക്ഷണം കഴിക്കാന്‍ പണം എടുക്കാനെത്തിയപ്പോള്‍ എ.ടി.എം കൗണ്ടറിന്റെ വരാന്തയില്‍ ഇരിന്നിരുന്ന പ്രതി എ.ടി.എം കേടാണെന്നും പണം ലഭിക്കില്ലെന്നും പറഞ്ഞ് തിരിച്ചയച്ചു. സംശയം തോന്നിയ സാലിഹ് സഹപ്രവര്‍ത്തകരുമായി തിരിച്ചെത്തിയപ്പോള്‍ പ്രതി എ.ടി.എം കൗണ്ടറിനകത്ത് കല്ലുപയോഗിച്ച് മെഷീന്‍ തകര്‍ക്കുന്നതായി കണ്ടു. ഉടന്‍ തന്നെ അടുത്തുള്ള പോലീസ് എയിഡ് പോസ്റ്റില്‍ വിവരം അറിയിച്ചു. ഇവര്‍ പോലീസുമായി സ്ഥലതെത്തിയതോടെ പ്രതി കൈയില്‍ ഉണ്ടായിരു കല്ല് ഇവര്‍ക്ക് നേരെ എറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്നു പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നുവെ് സാലിഹ് പറഞ്ഞു. കൗണ്ടറിനകത്തെ രണ്ട് മെഷീനുകളുടെ ചെസ്റ്റ് ഡോര്‍ കുത്തി തുറന്ന് ഡയല്‍പാഡ് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. സുരക്ഷാ കവചം തുറക്കാനായിട്ടില്ല. സുരക്ഷാ കവചത്തിന് കേടുപാട് ഇല്ലാത്തതിനാല്‍ പണം നഷ്ടപെടാന്‍ സാധ്യതയില്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ളതിനാല്‍ ഇന്ന് മെഷീന്‍ തുറന്ന് പരിശോധിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇതൊടൊപ്പം എടി.എമ്മിലെ രഹസ്യ കാമറയിലെ ദൃശ്യവും പരിശോധിക്കും. വിരലടയാള വിദഗ്ദ്ധന്‍ യു.രാമദാസിന്റെ നേതൃത്വത്തില്‍ സ്ഥലതെത്തിയ ഫോറന്‍സിക് സംഘം പരിശോധന നടത്തി. ടെമ്പിള്‍ എസ്.ഐ മാരായ സുരേന്ദ്രന്‍ മുല്ലശേരി, എം.ആര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ വടക്കാഞ്ചേരി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

Comments are closed.