Header

പഞ്ചവടി പൗര സഹായ വേദിയുടെ വയോജനങ്ങള്‍ക്കുള്ള പെന്‍ഷന്‍ വിതരണം ചെയ്തു

എടക്കഴിയൂര്‍: പഞ്ചവടി പൗര സഹായ വേദി വയോജനങ്ങള്‍ക്ക് നല്‍കുന്ന പ്രതിമാസ പെന്‍ഷന്‍ ഒന്നാം ഘട്ട വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി എ ആയിഷ നിര്‍വഹിച്ചു. പൗര സഹായ വേദി ചെയര്‍മാന്‍ ഉമ്മര്‍പുതിയേടത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ കടപ്പുറം ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി പി കെ ബഷീര്‍ , പൗര സഹായ വേദി മുഖ്യ രക്ഷാധികാരി കെ വി ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു. ആദ്യ ഘട്ടത്തില്‍ 15 പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. 300 രൂപ വെച്ച് സുമനസ്സുകളില്‍ നിന്ന് സ്വീകരിച്ചാണ് പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Comments are closed.