ചാവക്കാട് : എഴുത്തുകാരൻ, വാഗ്മി, തത്വചിന്തകൻ, കേന്ദ്ര മന്ത്രി എന്നീ നിലകളിൽ ഇന്ത്യൻ രാഷ്ട്രീയമണ്ഡലത്തിൽ നിറഞ്ഞുനിന്ന എം. പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ സംസ്കാര സാഹിതി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി അനുശോചന സദസ്സ് സംഘടിപ്പിച്ചു. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ കെവി. ഷാനവാസ്‌ ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി ചെയർമാൻ വി. മുഹമ്മദ്‌ ഖൈസ് അധ്യക്ഷത വഹിച്ചു. നവാസ് തെക്കുംപുറം, എ. കെ. മുഹമ്മദലി, കെ. ബി. വിജിത് കുമാർ, റിഷി ലാസർ, ആർ. കെ. നവാസ് എന്നിവർ സംസാരിച്ചു.