Header

പ്ലാസ്റ്റിക്കിനെതിരെ – നഗരസഭയില്‍ പതിനായിരം തുണിസഞ്ചി വിതരണം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: പ്ലാസ്റ്റിക്കിനെതിരെ നഗരസഭയില്‍ 10,000 തുണിസഞ്ചികള്‍ വിതരണം ചെയ്തു തുടങ്ങി. നഗരസഭ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന തുണിസഞ്ചിവിതരണത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച മണത്തലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സന്‍ ടി.എന്‍. സീമ നിര്‍വ്വഹിച്ചു. പ്രകൃതിക്കും മനുഷ്യനും ഉപദ്രവകാരിയായ പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തില്‍ പ്രധാന ചുവടുവെപ്പാണ് പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരം തുണിസഞ്ചിയുടെ ഉപയോഗമെന്ന് അവര്‍ പറഞ്ഞു. ദൈനംദിന ജീവിതത്തില്‍ നിന്നും പ്ലാസ്റ്റിക് സഞ്ചികളെ പൂര്‍ണമായും ഒഴിവാക്കേണ്ട സമയം അതിക്രമിച്ചു. തുണിസഞ്ചികളുടെ ഉപയോഗം പ്ലാസ്റ്റിക്കിനെതിരെയുള്ള ഒരു പ്രതീകമായി മാറ്റാന്‍ കഴിയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ അധ്യക്ഷനായി. രണ്ട് ദിവസത്തിനുള്ളില്‍ നഗരസഭയിലെ എല്ലാ വീടുകളിലും തുണിസഞ്ചിയെത്തിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. നഗരസഭയുടെ പരപ്പില്‍താഴത്തെ ട്രഞ്ചിങ് ഗ്രാണ്ടിന് സമീപം പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റ് ഈ വര്‍ഷം തന്നേ തുടങ്ങും. നഗരസഭ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ വീടുകളില്‍ ചെന്ന്  പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ ശേഖരിക്കു പദ്ധതിക്കും ഈ വര്‍ഷം തെന്നെ തുടക്കമിടുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷന്‍മാരായ കെ.എച്ച്.സലാം, എ.സി.ആനന്ദന്‍, എം.ബി. രാജലക്ഷ്മി, സഫൂറ ബക്കര്‍, എ.എ. മഹേന്ദ്രന്‍, വാര്‍ഡ് കൗസിലര്‍ പി.ഐ. വിശ്വംഭരന്‍, വിവിധ രാഷ്ടട്രീയ കക്ഷി നേതാക്കളായ കെ.എം. അലി, കെ.നവാസ്, ലത്തീഫ് പാലയൂര്‍, വി.സിദ്ധിഖ് ഹാജി, കെ.എസ്. അനില്‍കുമാര്‍, പി.കെ. സെയ്താലിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.