mehandi new

200ലധികം മോഷണം നടത്തിയ പ്രതി ഗുരുവായൂരില്‍ പിടിയില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

theifഗുരുവായൂര്‍ : ഭക്തന്‍ ചമഞ്ഞ് ക്ഷേത്രങ്ങളിലെത്തി മോഷണം നടത്തുന്ന യുവാവിനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായായ എറണാകുളം ഈരമന മഞ്ഞപ്പിള്ളിക്കാട്ടില്‍ വാവ എന്ന് വിളിക്കുന്ന അനില്‍(37)നെയാണ് ടെമ്പിള്‍ സി.ഐ. യു.എച്ച്. സുനില്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ പെരുന്ത ട്ട ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പ്രതി പിടിയിലായത്. സംശയം തോന്നി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്. വര്‍ഷങ്ങളായി മോഷണം നടത്തി വരുന്ന പ്രതി ആറ് മാസം മുമ്പാണ് വിയ്യൂര്‍ ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞിറങ്ങിയത്. ഇതിന് ശേഷം സ്ഥിരമായി ഗുരുവായൂരിലായിരുന്നു. ഇക്കാലയളവില്‍ 200ഓളം മോഷണങ്ങള്‍ നടത്തിയിട്ടുള്ളതായി പ്രതി പോലീസിനോട് സമ്മതിച്ചു. നെറ്റിയില്‍ ഭസ്മം തേച്ച് കാവി മുണ്ടും ധരിച്ച് ക്ഷേത്രങ്ങളിലെത്തി ഭജനയിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കും. ഭണ്ഡാരങ്ങളുടെ സ്ഥാനം മനസിലാക്കി രാത്രിയിലെത്തി മോഷണം നടത്തുകയുമാണ് പതിവെന്ന് പോലീസ് പറഞ്ഞു. രാത്രി ചെന്നൈയ് എഗ്മോര്‍ എക്‌സ്പ്രസില്‍ ഗുരുവായൂരില്‍ നിന്ന് കയറി തക്കം കിട്ടിയടിത്തിറങ്ങിയും മോഷണം നടത്താറുണ്ട്. ആളില്ലാത്ത വീടുകള്‍, സ്‌കൂള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും മോഷണം നടത്താറുണ്ട്. ഇയാള്‍ക്കെതിരെ രാമമംഗലം, കുന്നംകുളം, എന്നിവിടങ്ങളിലും എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലേയും പോലീസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. മോഷ്ടിച്ച് ലഭിക്കുന്ന പണം ധൂര്‍ത്തടിക്കുകയാണ് ചെയ്തിരുന്നത്. അരലക്ഷം രൂപയും മോഷണ മുതലുപയോഗിച്ച് വാങ്ങിയ സ്വര്‍ണ്ണമോതിരവും മൊബൈല്‍ ഫോണും പോലീസ് ഇയാളില്‍ നിന്നും കണ്ടെടുത്തു. എ.എസ്.ഐ പി.അറുമുഖന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എസ്.അനില്‍കുമാര്‍, സി.പി.ഒമാരായ കെ.വി.വിജിത്, കെ.കെ.ഷൈജു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. എട്ട് കേസുകളാണ് ഗുരുവായൂരില്‍ ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് സി.ഐ. സുനില്‍ദാസ് പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.