എടക്കഴിയൂർ : അഫയൻസ് അസ്സോസിയേഷന്റെ ഇരുപത്തിയാറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിര്‍ധന കുടുംബങ്ങള്‍ക്ക് അരി വിതരണം ചെയ്തു. അരി വിതരണോദ്ഘാടനം സുരേന്ദ്രൻ മരക്കാൻ നിർവ്വഹിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി അഫയൻസ് അസ്സോസിയേഷന്റെ പ്രഥമ പ്രസിഡന്റ് കമറുദ്ധീൻ ഇ.പി യെ പൊന്നാട അണിയിച്ച് ആദരിച്ചു, ക്ലബ്ബ് പ്രസിഡന്റ് സിദ്ധി എം കെ, ഫസലുദ്ധീൻ കെ.ബി എന്നിവര്‍ സംസാരിച്ചു