യു എ ഇ : പ്രോഗ്രസീവ് ചാവക്കാട്   ഷാർജയിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഡി വൈ എഫ് ഐ  സംസ്ഥാന കമ്മിറ്റി അംഗം കെ കെ മുബാറക്ക് ഉദ്ഘാടനം ചെയ്തു. പ്രോഗ്രസീവ് പ്രസിഡന്റ് മനാഫ് കറുകമാട് അധ്യക്ഷനായി. ബോസ് കുഞ്ചേരി, മാടമ്പി സുനി, അനിൽ മുട്ടിൽ, അബൂബക്കർ, റാഫി തുടങ്ങിയവർ സംസാരിച്ചു. പ്രോ ഗ്രസീവ് സെക്രട്ടറി ടി പി  ഷിഹാദ് സ്വാഗതവും സുഭാഷ് മടെകടവ് നന്ദിയും പറഞ്ഞു.