Header

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം-തീരമേഖലയിൽ മികച്ച വിജ‍യം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിരുവത്ര ഫിഷറീസ് ഹൈസ്‌കൂൾ നൂറുമേനി വീണ്ടും നിലനിർത്തി. സ്വകാര്യ മേഖലയിൽ കടപ്പുറം ഫോക്കസ്, ഒരുമനയൂർ ഇസ്ലാമിക് വി.എച്ച്.എസ്, തൊഴിയൂർ റഹ്മത്ത് എന്നീ സ്കൂളുകൾക്കും നൂറുമേനി വിജയം. എല്ലാ വിഷത്തിലും എ.പ്ലസ് കൊയ്തെടുത്തവരിൽ മമ്മിയൂർ എൽഎഫും തിരുവളയന്നൂർ എച്ച്.എസും മുന്നിൽ.
2017 എസ്.എസ്.എൽ.സി പരീക്ഷ ഫലത്തിൽ കടപ്പുറം മേഖല നിലമെച്ചപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ മാത്രം പഠിക്കുന്ന തിരുവത്ര പുത്തൻ കടപ്പുറം ഗവ.ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പതിവു പോലെ നൂറുശതമാനം നിലനിർത്തി. 13 കുട്ടികളാണ് ഇത്തവണ ഇവിടെ പരീക്ഷ എഴുതിയത്. ഒരുമനയൂർ ഐ.വി.എച്ച്.എസിൽ പരീക്ഷയെഴുതിയ 58 പേരും ഉന്നത പഠനത്തിനർഹരായി. 55 വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തിയ കടപ്പുറം ഫോക്കസ് ഇസ്ലാമിക് പൈസ്കൂളിനും നൂറു ശതമാനം വിജയം നേടാനായി. മേഖലയിൽ മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവർ കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളിലാണ് ഇത്തവണ ഏറ്റവും കുട്ടികൾ പരീക്ഷ എഴുതിയത്. ഇവിടെ പരീക്ഷയെഴുതിയ 358 പേരിൽ 23 പേർ എല്ലാ വിഷയത്തിലും എ പ്ലസ് മാർക്കിനർഹരായി. എന്നാൽ ഇക്കുറി നൂറുശതമാനം വിജയം നിലനിർത്താൻ ഈ സ്കൂളിനായില്ല. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കടപ്പുറം വി.എച്ച്.എസ് സ്കൂളിനും നില മെച്ചപ്പെടുത്താനായി. പരീക്ഷയെഴുതിയ 57 വിദ്യാര്‍ത്ഥികളില്‍ 56 പേര്‍ വിജയിച്ചു. മണത്തല ഹയര്‍ സെക്കൻറി സ്‌കൂളും നില മെച്ചപ്പെടുത്തി. 63 പേർ പരീക്ഷ എഴുതിയപ്പോൾ 60 പേർ വിജയിച്ചു. എടക്കഴിയൂര്‍ സീതി സാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂളിൽ 345 പേര്‍ പരീക്ഷയെഴുതിയതിൽ 308 പേർ വിജയിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ ഉയർന്ന വിജയശതമാനമാണിവിടെ. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ കടിക്കാട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിനും 91 ശതമാനം വിജയമുണ്ട്. ഇവിടെ ഒരു വിദ്യാര്‍ഥിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട്. 123 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. ചാവക്കാട് എം.ആര്‍.ആര്‍.എം ഹയര്‍ സെക്കന്റി സ്‌കൂളില്‍ 219 പേരാണ് പരീക്ഷയെഴുതിയത്. 219 പേരും വിജയിച്ചു. തിരുവളയന്നൂർ ഹൈസ്കൂളിൽ ഇത്തവണ അഞ്ച് പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് മാർക്കുണ്ട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.