ഗുരുവായൂർ : റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ അറബി അക്ഷരശ്ലോകം യു.പി വിഭാഗം ഒന്നാം സ്ഥാനം പി.എ. മൊയ്നുദ്ദീന്. 21 അറബി അക്ഷരങ്ങൾ കൊണ്ട് 30 റൗണ്ട് വരെ നീണ്ട ശക്തമായ മത്സരമായിരുന്നു അക്ഷരശ്ലോക വിഭാഗം കാഴ്ച വെച്ചത്. പെരുമ്പിലാവ് ടി.എം.വി.എച്ച്.എസ്.എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മൊയ്നുദ്ദീൻ. തൃശൂർ പാലപ്പിള്ളി സ്വദേശികളായ അബ്ദുൽ നാസറിന്റെയും ജുബൈരിയയുടെയും മകനാണ്.