ചാവക്കാട്: മത്സ തൊഴിലാളികളുടെയും നിർധനരുടെയും മക്കൾ പഠിക്കുന്ന സ്കൂളിന് ബസ് അനുവധിക്കുന്നതിന് വേണ്ടി എം പി ക്ക് അഞ്ചാക്ലാസുകാരിയുടെ നിവേദനം
അകലാട് എ എം യു പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ കെ സി ഹാദിയയാണ് ടി എൻ പ്രതാപൻ
എം പി ക്ക് നിവേദനം അയച്ചത്
400 ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് സ്വന്തമായി വാഹനമില്ല. രണ്ടു മിനിട്രാവൽ വാടക അടിസ്ഥാനത്തിലാണ് സ്കൂളിനായി ഓടുന്നത്. പെരിയമ്പലം, മന്ദലംകുന്ന്, കുഴിങ്ങര, എടക്കര, അവിയൂർ, എടക്കഴിയൂർ എന്നിവടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് സ്കുളിൽ പഠിക്കുന്നത്. കൂലി പണിക്കാരുടെയും മത്സ്യ തൊഴിലാളികളുടെ യും മക്കളാണ് 90 ശതമാനവും ഈ സ്‌കൂളിലെന്നു ഹാദിയ നിവേദനത്തിൽ പറയുന്നു. രണ്ടു വാഹനങ്ങൾ നിരവധി ട്രിപ്പുകൾ അടിക്കേണ്ടി വരുന്നതിനാൽ പലരും വീടുകളിൽ എത്തുന്നത് ഏറെ വൈകിയാണ് ഇത് രക്ഷിതാക്കളെയും ഭയപാടിലാക്കുന്നു ഹാദിയ നിവേദനത്തിൽ തുടരുന്നു. എം പി അനുകൂല നിലപാട് എടുക്കുമെന്ന പ്രതീക്ഷയിലാണ് ഈ അഞ്ചാം ക്ലാസുകാരി