Header

സ്കൂള്‍ പ്രവേശനോത്സവം

[et_pb_section admin_label=”section”][et_pb_row admin_label=”Row”][et_pb_column type=”1_3″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍: മമ്മിയൂര്‍ എല്‍.എഫ്.സി.യു പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ് കൗണ്‍സിലര്‍ സൈസണ്‍ മാറോക്കി ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപിക അന്ന ജോണ്‍ അധ്യക്ഷയായിരുന്നു. പി.ടി എ പ്രസിഡന്റ് പി.വി ബദറുദ്ദീന്‍, സ്മിത സെബാസ്ത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ഗുരുവായൂര്‍: ജി.യു.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം വര്‍ണ്ണാഭമായി. നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ ദേവന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.പി.കെ ശാന്തകുമാരി അക്ഷര ദീപം തെളിയിച്ചു. പി.ടി.എ പ്രസിഡന്റ് ടി.ജി ഷൈജു, രതി ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാന്‍ഡ് വാദ്യമേളത്തോടെ പ്രവേശനോത്സവ റാലിയും മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.

ഗുരുവായൂര്‍: തിരുവെങ്കിടം എ.എല്‍.പി സ്‌കൂള്‍ പ്രവേശനോത്സവം മാനേജര്‍ ഫാ.ജോസ് പുലിക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പ്രസാദ് പൊന്നാശ്ശേരി അധ്യക്ഷത വഹിച്ചു. കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ പൂര്‍വ്വവിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. പ്രധാനദ്ധ്യാപകന്‍ സി.എഫ് റോബിന്‍, കെ.ടി സഹദേവന്‍, പി.ഐ ജോസഫ്, വി.ജെ.മരിയ തുടങ്ങിയവര്‍ സംസാരിച്ചു.

 

[/et_pb_text][/et_pb_column][et_pb_column type=”2_3″][et_pb_gallery admin_label=”school opening” gallery_ids=”1885,1886,1887,1888,1889,1890,1891,1914″ fullwidth=”off” posts_number=”10″ show_title_and_caption=”off” show_pagination=”on” background_layout=”light” auto=”off” hover_overlay_color=”rgba(255,255,255,0.9)” caption_all_caps=”off” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_gallery][/et_pb_column][/et_pb_row][et_pb_row admin_label=”Row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: ആദ്യാക്ഷരം പഠിക്കാനത്തെിയ കുരുന്നുകള്‍ക്കായി നാടെങ്ങും സ്കൂളുകളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.
പരമ്പരാഗതമായ രീതിയില്‍ വേഷപ്രഛന്നരായത്തെിയ കുരുന്നുകള്‍ മണത്തല ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ ആകര്‍ഷണമായി.
ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍, സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് പി.കെ അബ്ദുല്‍ കലാം, സ്കൂള്‍ സംരക്ഷണ സമിതി അധ്യക്ഷന്‍ എം.ആര്‍.ആര്‍ രാധാകൃഷ്ണന്‍, അംഗങ്ങളായ ഹസന്‍കുട്ടി, റസാഖ്, ഹൈദരലി, പ്രധാനാധ്യാപിക ഒ.കെ സതി എന്നിവര്‍ വിദ്യാര്‍ഥികളെ സ്വീകരിക്കാനത്തെി.

ചാവക്കാട് എം.ആര്‍.ആര്‍.എം സ്കൂളില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പിയടി.എ ഭാരവാഹികളായ ഫിറോസ് പി തൈപ്പറമ്പില്‍, ബഷീര്‍ മൗലവി, ഹനീഫ എന്നിവര്‍ സംസാരിച്ചു.

പുന്നയൂര്‍: വടക്കെ പുന്നയൂര്‍ ജി.എം.എല്‍.പിസ്കൂളില്‍ പഞ്ചായത്ത് തല പ്രവേശനോത്സവം പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്‍്റ് നഫീസക്കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷാജിത അഷറഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ആര്‍.പി ബഷീര്‍, പഞ്ചായത്തംഗങ്ങളായ ഐ.പി.രാജേന്ദ്രന്‍, ഉമര്‍ അറക്കല്‍, സുഹറാ ബക്കര്‍, പി.വി ശവാനന്ദന്‍, ആശാ രവി, മുനാഷ്, പി.ടി.എ പ്രസിഡന്‍റ് ഷക്കീറലി, സ്കൂള്‍ സംരക്ഷണ സമിതി പ്രസിഡന്‍്റ് എം.ബി മുഹമ്മദ്, പ്രധാനാധ്യാപിക ടി.വി ലിസി എന്നിവര്‍ സംസാരിച്ചു. സെന്ന ക്ളബ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

പുന്നയൂര്‍ക്കുളം: ആറ്റുപുറം സെന്റ് ആന്റണീസ് എല്‍ പി സ്‌ക്കൂളില്‍ പ്രവേശനോല്‍സവം വര്‍ണാഭമായി . ഇത്തവണ സ്‌ക്കൂളില്‍ ചേര്‍ന്ന തമിഴ്‌നാട് ദമ്പതികളുടെ മകന്‍ സത്യമൂര്‍ത്തിയും പ്രത്യേക പരിഗണനയര്‍ഹിക്കുന്ന വിദ്യാര്‍ഥി ഹിദറുത്തല്‍ മിന്‍തഹയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ . സിന്റോ തൊറയന്‍, പ്രധാന അധ്യാപിക ടി ടി ബീന, വാര്‍ഡ് അംഗം ഷാലി ഡേവീസ്, പി ടി എ പ്രസിഡന്റ് എ ജെ വില്‍സണ്‍, ബാബു മുട്ടത്ത്, മുഹമ്മദുണ്ണി എന്നിവര്‍ പ്രസംഗിച്ചു. മധുരപലഹാരവിതരണവും നടന്നു

ഗുരുവായൂര്‍: മമ്മിയൂര്‍ ലിറ്റില്‍ ഫഌവര്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രവേശനോത്സവം വാര്‍ഡ് കൗണ്‍സിലര്‍ സൈസണ്‍ മാറോക്കി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.കെ.പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപിക സവിത റോസ്, കെ.സി.ശിവദാസ്, സി.ടി.ലിസി തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ഗുരുവായൂര്‍: ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറിസ്‌കൂളിലെ പ്രവേശനോത്സവം ടെമ്പിള്‍ എസ്.ഐ പി.എസ്.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി്.ടി.എ.പ്രസിഡന്റ് ആര്‍.അശേക് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപിക സരസ്വതി അന്തര്‍ജനം, മദര്‍ പി.ടി.എ.പ്രസിഡന്റ് സാവിത്രി കൃഷ്ണകുമാര്‍, എസ്.പി.സി പി.ടി.എ പ്രസിഡന്റ് ബൈജു മമ്മിയൂര്‍, മധു മധുകുറിശി തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സി്പ്പാള്‍ കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ പൂക്കളും ബലൂണും മധുരവും നല്‍കിയാണ് നവാഗതരെ സ്‌കൂള്‍ അങ്കണത്തിലേക്ക് വരവേറ്റത്.

ഏങ്ങണ്ടിയൂര്‍ : നാഷണല്‍ സ്കൂളില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ്‌ മെമ്പര്‍ വനജ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിടണ്ട് കെ ബി സുരേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് അനിത വി വി സ്വാഗതം ആശംസിച്ചു. സ്കൂള്‍ മാനേജര്‍ ടി വി രവീന്ദ്രന്‍മാഷ്‌, പി ടി എ എക്സിക്യൂട്ടീവ് അംഗം അശോകന്‍ പാട്ടാളി, മദര്‍ പി ടി എ പ്രസിടണ്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റാഫ് സെക്രട്ടറി ശനത്ത് കുമാര്‍ നന്ദി രേഖപ്പെടുത്തി. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും മധുരവും വിതരണം ചെയ്തു.

മന്ദലാംകുന്ന്: ജി.എഫ്. യൂ പി സ്കൂളില്‍ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം ടി.എ അയിഷ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.കെ സൈനുദ്ധീന്‍ ഫലാഹി അദ്ധ്യക്ഷത വഹിച്ചു. പുന്നയൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സീനത്ത് അഷ്റഫ് അനുമോദനം നടത്തി. കെ.എം ഹൈദരലി ഉപഹാരം സമര്‍പ്പിച്ചു. നസീം പുന്നയൂര്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. വി.കെ ഇര്‍ശാദ്, വി.വി ബിനീഷ്, വി.ജെ ഇസ്മായില്‍, ടി.കെ കാദര്‍, എം.എ വഹാബ്, ടി.പി റസാഖ്, ടി.കെ യൂസഫ്, അസീസ് മന്ദലാംകുന്ന്, അദ്ധ്യാപകരായ ജിഷൊ എസ് പുത്തൂര്‍, ഷിബു എന്നിവര്‍ സംസാരിച്ചു. പ്രധാന അദ്ധ്യാപിക മോളി സ്വാഗതവും അദ്ധ്യാപിക നിജി ജോസഫ് നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.