mehandi banner desktop
Chavakkad online

ഷെസ അബ്ദുൾ റസാക്കിനെ ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു

Ft

പുന്നയൂർക്കുളം: സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയിൽ കൊമേഴ്സിൽ ഓൾ ഇന്ത്യ ലെവൽ രണ്ടാം റാങ്ക് നേടിയ ഷെസ അബ്ദുൾ റസാക്കിനെ ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു.

Jan oushadi

തൃശൂർ ഡി.സി.സി. മുൻ പ്രസിഡന്റ് ഒ. അബ്ദുറഹിമാൻകുട്ടി പൊന്നാടയും ഉപഹാരവും നൽകി. അണ്ടത്തോട് ചെറായി മഞ്ഞളിങ്ങൽ വീട്ടിൽ അബ്ദുൽ റസാക്ക്-റസ്‌ന ദമ്പതികളുടെ മകളാണ് ഷെസ. 500 ൽ 498 മാർക്ക് നേടിയാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്.

വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് വി.കെ.ഫസലുൽഅലി, യു.ഡി.എഫ്. നിയോജക മണ്ഡലം കൺവീനർ കെ.വി.ഷാനവാസ്, അബൂബക്കർ കുന്നംക്കാട്ടയിൽ, മുസ ആലത്തയിൽ, ടിപ്പു ആറ്റുപ്പുറം, ധർമ്മൻ, അജയ്കുമാർ വൈലേരി, ഹസ്സൻ വടക്കേകാട്, ഷംസു, അമീൻ, അലിക്കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.