പെരുമ്പടപ്പ്: പ്രഥമ നികുതി നിഷേധസമര നായകനും സ്വാതന്ത്യസമര സേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന വെളിയങ്കോട് ഉമര്‍ഖാസിയുടെ ചരിത്ര സെമിനാര്‍ പത്താമത് കുടുംബ വാര്‍ഷികത്തോടനുബന്ധിച്ച് മെയ് ഒന്നിന് വെളിയങ്കോട് നടക്കും. നടത്തിപ്പിനായി എം.ടി മൊയ്തുട്ടി ഹാജി (റിട്ട. ഡി.ഐജി) ചെയര്‍മാനായും അബ്ദുല്‍ റഷീദ് കളത്തില്‍ പറമ്പില്‍ ജനറല്‍ കണ്‍വീനറായും 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ചരിത്ര സെമിനാര്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി കുഞ്ഞിമോന്‍ അധ്യക്ഷനായി. എം.ടി മൊയ്തുട്ടി ഹാജി, റസാഖ് കൂടല്ലൂര്‍, വി.പി ഹംസ മൗലവി, ഒ.ടി മൊഹിയുദ്ദീന്‍ മൗലവി, പി.വി ഷൈലോക്, റഷീദ് കളത്തില്‍ പറമ്പില്‍, എം.ടി ഹുസൈന്‍ ഹാജി, ഹുസൈന്‍ തിരുവനന്തപുരം, തെക്കാത്ത് കുഞ്ഞിമോന്‍ഹാജി എന്നിവര്‍ സംസാരിച്ചു.