ചാവക്കാട് : എട്ടു വയസുകാരിയെ പട്ടാപകല്‍ റോഡില്‍ വെച്ച് ലൈംഗീകമായി പീഡിപ്പിച്ച തമിഴ്‌നാട്ടുകാരനെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട് കടലൂര്‍ കുപ്പുസ്വാമി മകന്‍ ബലറാമിനെ (38) യാണ് ചാവക്കാട് സി ഐ കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച്ച വൈകീട്ട് അഞ്ചങ്ങാടി സെന്ററിലെ ഒരു ഹോട്ടലിനു മുന്‍വശത്താണ് സംഭവം.
നടന്നുപോകുമ്പോള്‍ ബലറാം കുട്ടിയെ കടന്നുപിടിച്ച് ലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിന്‍മേലാണ് നടപടി. കുന്ദകുളം കോടതിയില്‍ ഹാജരാക്കിയ ബലറാമിനെ റിമാന്റ് ചെയ്തു. കുറെ കാലമായി ഇയാള്‍ കടപ്പുറം മേഖലയില്‍ കൂലിപണി ചെയ്തു ജീവിച്ചു വരികയാണ്.