എടക്കഴിയൂര്‍ : അഫയൻസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ പ്രവേശനോത്സവവും പഠനോപകരണ വിതരണവും നടത്തി.എടക്കഴിയൂർ പടിഞ്ഞാറ് ഭാഗത്തെ അറുപത്തിയഞ്ചാം നമ്പർ അങ്കണവാടിയിലേക്ക് പുതുതായി വരുന്ന കുരുന്നുകൾക്ക് പ്രവേശനോത്സവവും, സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് പഠനോപകരണ വിതരണവും നടത്തി. അങ്കണവാടി അധ്യാപിക സുജാത ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. കബീർ സി കെ, ഷെഫീർ എ വി, ശാക്കിർ എന്നിവർ സംസാരിച്ചു.